ഇതെന്‍റെ സ്വന്തം കഥയാണ് എനിക്ക് വിധിക്കാതെ ദൈവം എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു കളഞ്ഞ എന്റെ ആദ്യത്തെ പ്രണയം .
ഒരിക്കലും നമ്മള്‍ പിരിയില്ലെന്ന് സത്യം ചെയ്തു.ഒരു ദിവസം പോലും അവളുടെ ശബ്ദം കേള്‍ക്കാതെ , അവളെ കാണാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ .ഞങ്ങള്‍ ആരോടും ഞങ്ങളുടെ പ്രേമം പറഞ്ഞില്ല
ചിരിച്ചും കളിച്ചും 4 മാസം പോയി .പ്രണയം വിതച്ച കാമ്പസിന്റെ ആളൊഴിഞ്ഞ ക്ലാസ്സ് മുറികളും കാന്റീനും കമ്പ്യൂട്ടര്‍ ലാബും പിന്നെ അവളും എനിക്ക് ഒര്മയകുമോ എന്ന് ഞാന്‍ ഭയന്നിരുന്നു ..
അങ്ങനെ എന്റെ ജീവിതത്തിനെ ആട്ടിഉലച്ച അ ദിവസം വന്നു കാമ്പുസിലെ അവസാന ദിവസം .അന്ന് ഞാന്‍ അവളെയും കൊണ്ട് പുറത്തു കറങ്ങാന്‍ പോയി മനസിന്റെ കൊടും വരള്‍ച്ചയില്‍ പെയിത മഴ വറ്റി വരണ്ട ഭൂമിക്കു നല്‍കുന്ന സ്നേഹ നീര് പോലെ അവള്‍ എന്റെ മനസ്സില്‍ പ്രണയത്തിനെ മഹാസാഗരം കാണിച്ചു തന്നു .അവസാന ദിവസം അവള്‍ എന്നോട് ചോദിച്ചു ...നീ അവിടെ പോയാല്‍ എന്നെ വിളിക്കുമോ ? നീ എന്നെ മറക്കുമോ" കരഞ്ഞു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു .
അവള്‍ വീട്ടില്‍ എതിയപോള്‍ പിന്നെ വിരലിലെണ്ണാവുന്ന ഫോണ്‍ കോളുകള്‍ ..പതിയെ അവള്‍ എന്നില്‍ നിന്നും അകലുകയായിരുന്നു. എന്‍റെ
ചിന്തകള്‍ വഴിതിരിച്ചു വിടപ്പെട്ടു. പുതിയ ലോകം , പുതിയ കൂട്ടുകാര്‍ ..ഞാന്‍ എല്ലാം മനപൂര്‍വം മറക്കുകയായിരുന്നു..ഒരു ദിവസം ഒരു ഫോണ്‍ കാള്‍
ഫോണ്‍ എടുത്തു . നേരത്ത് പതുങ്ങിയ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു " എനിക്ക് നിന്നെ അത്യാവശ്യമായി കാണണം . എന്‍റെ കല്യാണം നിശ്ചയിച്ചു.. നീ വാ ..എവിടെക്കാനെങ്കിലും നിന്‍റെ കൂടെ ഞാന്‍ വരാം" ബാക്കി എല്ലാം അവളുടെ തേങ്ങലില്‍ ഒലിച്ചു പോയി " നീ ഇപ്പൊ ഫോണ്‍ വയ്ക്ക് ഞാന്‍ വരാം" ഞാന്‍ മറുപടി പറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്ന് പോയി .ഇരുപതുകാരന്റെ വയസുകാരന്റെ ചിന്തകള്‍ക്ക് അപ്പുറമായിരുന്നു കാര്യങ്ങള്‍ എല്ലാം .. ഞാന്‍ എന്ത് ചെയ്യും "മുത്തപ്പാ ". അവള്‍ എന്‍റെ മതക്കാരി പോലുമല്ല , ഞാന്‍ അവളെ വിളിച്ചു കൊണ്ട് പോയാല്‍ എങ്ങനെ ജീവിക്കും ? ഒരു ഇരുപതുകാരന് നിയമം ഭര്‍ത്താവായി അനുവദിക്കില്ലല്ലോ ..
പിന്നെ കുറച്ചു ദിവസതീക് ഫോണ്‍ കോളുകള്‍ ഇല്ലാതായി .....എല്ലാം മറന്നു ജീവിക്കുന്ന എനിക്ക് പിന്നെയും ഒരു കോള് അവളുടെ നേര്‍ത്ത സ്വരത്തില്‍ എന്റെ വിവാഹം നിശയിച്ചു ....
ശേഷം സ്ക്രീനില്‍ ...........
എല്ലാം മോളിന്നു ഒരാള്‍ കാണുന്നുണ്ട് ..........
Subscribe to:
Post Comments (Atom)
0 comments:
Post a Comment