വാവേ നീ ഒന്നറിയുക ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു...

രു ചെമ്പനീര്‍ പൂ പോലും ഇല്ല നമ്മുടെ പ്രണയത്തിന്‍ ഓര്‍മയ്കായ്‌.. പ്രണയം ഒരു ബാലചാപല്യം ആയി നീ കണ്ടു..അല്ലെങ്കില്‍ പ്രണയിക്കാന്‍ നിനക്ക് ഇഷ്ടമില്ലയിരുന്നുവോ?എനിക്കറിയില്ല ...ഇന്നും ഉത്തരം എനിക്കറിയില്ല


പിന്നീടും നമ്മള്‍ കണ്ടു ..മിണ്ടി ..പരിഭവിച്ചു..കാലം നമ്മളെ തമ്മില്‍ പിരിച്ചു..അല്ലെങ്കില്‍ കടമകള്‍ എന്നെ പ്രണയിക്കുന്നതില്‍ നിന്നും നിന്നെ വിലക്കി..നിന്റെ ദുഃഖങ്ങള്‍ ഒരിക്കലും നീ ആരെയും അറിയിച്ചില്ല..ഈ എന്നോട് പോലും...എന്തൊക്കെ ആയാലും എന്റെ ജീവിതത്തിലെ ഒരു അനുഭവം നല്‍കിയതിനു നിന്നോടെനിക്ക് നന്ദി ഉണ്ട് ...സ്നേഹം അത് ആര്ക്കും വില കൊടുത്തു വാങ്ങാന്‍ പറ്റില്ല ...

എല്ലാരേയും സ്നേഹിക്കാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹം ആണ്..നിന്റെ പ്രണയം ഞാന്‍ അറിയുന്നു...ഒന്നും ചെയ്യാന്‍ കഴിയില്ല എങ്കിലും ...ഒന്നറിയുക ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു...

0 comments:

Post a Comment