എന്റെ ഇന്നലെകള്‍
ഒരിക്കലും നമ്മള്‍ പിരിയില്ലെന്ന് സത്യം ചെയ്തു.ഒരു ദിവസം പോലും അവളുടെ ശബ്ദം കേള്‍ക്കാതെ , അവളെ കാണാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ .ഞങ്ങള്‍ ആരോടും ഞങ്ങളുടെ പ്രേമം പറഞ്ഞില്ല
ചിരിച്ചും കളിച്ചും 4 മാസം പോയി .പ്രണയം വിതച്ച കാമ്പസിന്റെ ആളൊഴിഞ്ഞ ക്ലാസ്സ് മുറികളും കാന്റീനും കമ്പ്യൂട്ടര്‍ ലാബും പിന്നെ അവളും എനിക്ക് ഒര്മയകുമോ എന്ന് ഞാന്‍ ഭയന്നിരുന്നു ..
അങ്ങനെ എന്റെ ജീവിതത്തിനെ ആട്ടിഉലച്ച അ ദിവസം വന്നു കാമ്പുസിലെ അവസാന ദിവസം .അന്ന് ഞാന്‍ അവളെയും കൊണ്ട് പുറത്തു കറങ്ങാന്‍ പോയി മനസിന്റെ കൊടും വരള്‍ച്ചയില്‍ പെയിത മഴ വറ്റി വരണ്ട ഭൂമിക്കു നല്‍കുന്ന സ്നേഹ നീര് പോലെ അവള്‍ എന്റെ മനസ്സില്‍ പ്രണയത്തിനെ മഹാസാഗരം കാണിച്ചു തന്നു .അവസാന ദിവസം അവള്‍ എന്നോട് ചോദിച്ചു ...നീ അവിടെ പോയാല്‍ എന്നെ വിളിക്കുമോ ? നീ എന്നെ മറക്കുമോ" കരഞ്ഞു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു .
അവള്‍ വീട്ടില്‍ എതിയപോള്‍ പിന്നെ വിരലിലെണ്ണാവുന്ന ഫോണ്‍ കോളുകള്‍ ..പതിയെ അവള്‍ എന്നില്‍ നിന്നും അകലുകയായിരുന്നു. എന്‍റെ
ചിന്തകള്‍ വഴിതിരിച്ചു വിടപ്പെട്ടു. പുതിയ ലോകം , പുതിയ കൂട്ടുകാര്‍ ..ഞാന്‍ എല്ലാം മനപൂര്‍വം മറക്കുകയായിരുന്നു..ഒരു ദിവസം ഒരു ഫോണ്‍ കാള്‍
ഫോണ്‍ എടുത്തു . നേരത്ത് പതുങ്ങിയ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു " എനിക്ക് നിന്നെ അത്യാവശ്യമായി കാണണം . എന്‍റെ കല്യാണം നിശ്ചയിച്ചു.. നീ വാ ..എവിടെക്കാനെങ്കിലും നിന്‍റെ കൂടെ ഞാന്‍ വരാം" ബാക്കി എല്ലാം അവളുടെ തേങ്ങലില്‍ ഒലിച്ചു പോയി " നീ ഇപ്പൊ ഫോണ്‍ വയ്ക്ക് ഞാന്‍ വരാം" ഞാന്‍ മറുപടി പറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്ന് പോയി .ഇരുപതുകാരന്റെ വയസുകാരന്റെ ചിന്തകള്‍ക്ക് അപ്പുറമായിരുന്നു കാര്യങ്ങള്‍ എല്ലാം .. ഞാന്‍ എന്ത് ചെയ്യും "മുത്തപ്പാ ". അവള്‍ എന്‍റെ മതക്കാരി പോലുമല്ല , ഞാന്‍ അവളെ വിളിച്ചു കൊണ്ട് പോയാല്‍ എങ്ങനെ ജീവിക്കും ? ഒരു ഇരുപതുകാരന് നിയമം ഭര്‍ത്താവായി അനുവദിക്കില്ലല്ലോ ..
പിന്നെ കുറച്ചു ദിവസതീക് ഫോണ്‍ കോളുകള്‍ ഇല്ലാതായി .....എല്ലാം മറന്നു ജീവിക്കുന്ന എനിക്ക് പിന്നെയും ഒരു കോള് അവളുടെ നേര്‍ത്ത സ്വരത്തില്‍ എന്റെ വിവാഹം നിശയിച്ചു ....
ശേഷം സ്ക്രീനില്‍ ...........
എല്ലാം മോളിന്നു ഒരാള്‍ കാണുന്നുണ്ട് ..........
വാവേ നീ ഒന്നറിയുക ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു...
പിന്നീടും നമ്മള്‍ കണ്ടു ..മിണ്ടി ..പരിഭവിച്ചു..കാലം നമ്മളെ തമ്മില്‍ പിരിച്ചു..അല്ലെങ്കില്‍ കടമകള്‍ എന്നെ പ്രണയിക്കുന്നതില്‍ നിന്നും നിന്നെ വിലക്കി..നിന്റെ ദുഃഖങ്ങള്‍ ഒരിക്കലും നീ ആരെയും അറിയിച്ചില്ല..ഈ എന്നോട് പോലും...എന്തൊക്കെ ആയാലും എന്റെ ജീവിതത്തിലെ ഒരു അനുഭവം നല്‍കിയതിനു നിന്നോടെനിക്ക് നന്ദി ഉണ്ട് ...സ്നേഹം അത് ആര്ക്കും വില കൊടുത്തു വാങ്ങാന്‍ പറ്റില്ല ...
എല്ലാരേയും സ്നേഹിക്കാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹം ആണ്..നിന്റെ പ്രണയം ഞാന്‍ അറിയുന്നു...ഒന്നും ചെയ്യാന്‍ കഴിയില്ല എങ്കിലും ...ഒന്നറിയുക ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു...
വാവേ എന്റെ പ്രണയം നീ മാത്രം
എന്നാണ്, നമ്മള്‍ പ്രണയിച്ചു തുടങ്ങിയത്?
ഞാന് നിനക്കയച്ച സന്ദേശം നിനക്കോര്മ്മയുണ്ടോ?
” ഏതൊക്കെയോ ജന്മങ്ങളില്
വച്ച് കണ്ടൂമുട്ടിയവരാണു നാം”
അന്നു നമ്മള്‍ സുഹൃത്തക്കളായിരുന്നു.പിന്നെ എന്തിനാണ്, ഞാനങ്ങനെ എഴുതിയതെന്ന് മനസ്സിലാക്കന്‍ കഴിയുന്നില്ല,അല്ലെങ്കിലും നമ്മുടെ ജീവിതവും ബന്ധവും ഒരു നിഗൂഢതയായിരുന്നു എനിക്കെന്നും. മഴത്തുള്ളികളില്‍ എന്നും നീയുണ്ടായിരുന്നു,ഇന്നിപ്പോള്‍ എന്റെ ഓര്മ്മകളുടെ ഓരത്ത് നീയിരുന്നു ചിരിയ്ക്കുന്നു. പക്ഷേ എന്റെ മുഖത്തെ വിഷാദം… ആത്മാവിലലിഞ്ഞ ഭാവമായതു കൊണ്ടാകാം ഈ വിഷാദം എന്നെ വിട്ടൊഴിയാത്തത്. നീയെന്റെ ഇത്രയടുത്തായിട്ടും എന്റെ കണ്ണൂകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു. എന്തിനെന്നറിയാതെ ഞാന് വിഗ്ങിക്കൊണ്ടേയിരുന്നു.
എന്നില്‍ നീ മഴയായ് പെയ്തപ്പോള്‍ എന്റെ സ്വത്വം എന്താണെന്ന് ഞാന് തിരിച്ചറിഞ്ഞു. നിന്റേതായിരിക്കുക മാത്രമാണ്, എന്റെ പൂര്ണതയെന്ന് ഓരോ മഴത്തുള്ളിയും എന്നെ പഠിപ്പിച്ചു. നിന്നില് ഓരോ അണുവിലും ഞാനുണ്ടാവുകയും അങ്ങനെ എന്നിലും നിറയെ നിന്റെ സുഗന്ധമുണ്ടാവുകയും. നീ ഞാനും ഞാന് നീയുമല്ലാതെ ആത്മാവൊന്നായി സൂക്ഷ്മരൂപികളായി ചിലപ്പോള്‍ വായുവായി, ചിലപ്പോള്‍ സുഗന്ധമായി അങ്ങനെ ഒഴുകി നടക്കും, ചെന്നടിയുന്നത് എവിടെയെങ്കിലുമാകട്ടെ ഒപ്പം നീയുണ്ടാകുമല്ലോ എന്നുള്ളതാണ്, എന്റെ ധൈര്യം.