വാവേ എന്റെ പ്രണയം നീ മാത്രം

എന്നാണ്, നമ്മള്പ്രണയിച്ചു തുടങ്ങിയത്?
ഞാന്നിനക്കയച്ച സന്ദേശം നിനക്കോര്മ്മയുണ്ടോ?
ഏതൊക്കെയോ ജന്മങ്ങളില്
വച്ച് കണ്ടൂമുട്ടിയവരാണു നാം

അന്നു നമ്മള്സുഹൃത്തക്കളായിരുന്നു.പിന്നെ എന്തിനാണ്, ഞാനങ്ങനെ എഴുതിയതെന്ന് മനസ്സിലാക്കന്കഴിയുന്നില്ല,അല്ലെങ്കിലും നമ്മുടെ ജീവിതവും ബന്ധവും ഒരു നിഗൂഢതയായിരുന്നു എനിക്കെന്നും. മഴത്തുള്ളികളില്എന്നും നീയുണ്ടായിരുന്നു,ഇന്നിപ്പോള്എന്റെ ഓര്മ്മകളുടെ ഓരത്ത് നീയിരുന്നു ചിരിയ്ക്കുന്നു. പക്ഷേ എന്റെ മുഖത്തെ വിഷാദംആത്മാവിലലിഞ്ഞ ഭാവമായതു കൊണ്ടാകാം വിഷാദം എന്നെ വിട്ടൊഴിയാത്തത്. നീയെന്റെ ഇത്രയടുത്തായിട്ടും എന്റെ കണ്ണൂകള്നിറഞ്ഞു കൊണ്ടേയിരുന്നു. എന്തിനെന്നറിയാതെ ഞാന്വിഗ്ങിക്കൊണ്ടേയിരുന്നു.
എന്നില്നീ മഴയായ് പെയ്തപ്പോള്എന്റെ സ്വത്വം എന്താണെന്ന് ഞാന്തിരിച്ചറിഞ്ഞു. നിന്റേതായിരിക്കുക മാത്രമാണ്, എന്റെ പൂര്ണതയെന്ന് ഓരോ മഴത്തുള്ളിയും എന്നെ പഠിപ്പിച്ചു. നിന്നില് ഓരോ അണുവിലും ഞാനുണ്ടാവുകയും അങ്ങനെ എന്നിലും നിറയെ നിന്റെ സുഗന്ധമുണ്ടാവുകയും. നീ ഞാനും ഞാന് നീയുമല്ലാതെ ആത്മാവൊന്നായി സൂക്ഷ്മരൂപികളായി ചിലപ്പോള്വായുവായി, ചിലപ്പോള്സുഗന്ധമായി അങ്ങനെ ഒഴുകി നടക്കും, ചെന്നടിയുന്നത് എവിടെയെങ്കിലുമാകട്ടെ ഒപ്പം നീയുണ്ടാകുമല്ലോ എന്നുള്ളതാണ്, എന്റെ ധൈര്യം.

നിനക്കായ്‌ എന്റെ പ്രണയം

മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവിലുപോലെ

പുല്‍നാമ്പുകളില്‍ ഊറികൂടുന്ന -
പുലര്മാഞ്ഞു തുള്ളിപോലെ

പനിനീര്‍ ദളങ്ങളില്‍ , അടരാതെ-
തങ്ങുന്ന മഴതുള്ളിപോലെ

ഏകാന്തതയില്‍ എവിടെനിന്നോ -
ഒഴുകിയെത്തുന്ന പാട്ടിന്‍ ശകലം പോലെ

എവിടെനിന്നോ എത്തി തഴുകി പിന്നെ-
എവിടെയോ മറയുന്ന കാറ്റിന്‍റെ കുളിരുപോലെ

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ വന്നപോലെ
ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -
ഒന്നുചെര്‍ന്ന്‍ വന്നപോലെ

നിലാവോളിച്ച രാവില്‍ താരകളെല്ലാം -
മണ്ണിലേക്ക് ഇറങ്ങിയത് പോലെ

പല ജന്മങ്ങളായ് ഞാന്‍ കരുതിയ -
സ്നേഹമത്രയും നിനക്കായ്‌ ഏകുന്നു ഞാന്‍